04:33pm 07 September 2026
NEWS
മാന്നാർ യൂണിയൻ കെട്ടിടത്തിൽ കർഷക ക്ഷേമ സഹകരണ സംഘം തുടങ്ങും
19/05/2026  06:30 PM IST
nila
മാന്നാർ യൂണിയൻ കെട്ടിടത്തിൽ കർഷക ക്ഷേമ സഹകരണ സംഘം തുടങ്ങും

 

ചെങ്ങന്നൂർ:  കർഷകരുടെ സാമ്പത്തിക വളർച്ചയ്ക്കും ഉന്നമനത്തിനുമായി സംസ്ഥാന സഹകരണ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന പ്രാദേശിക സ്ഥാപനമായ കർഷക ക്ഷേമ സഹകരണ സംഘം മാന്നാർ എസ്.എൻ.ഡി.പി യൂണിയൻ ഓഫീസ് കെട്ടിട സമുച്ചയത്തിൽ പ്രവർത്തനമാരംഭിക്കുന്നു. മാന്നാർ കർഷക ക്ഷേമ സഹകരണ സംഘം ഏ 1278 നമ്പറിൽ റജിസ്ട്രേഷൻ നടപടികൾ പൂർത്തീകരിച്ച് അസി.രജിസ്ട്രാരുടെ അനുമതിയോടെ രൂപീകരിച്ച പതിമൂന്നംഗ താൽക്കാലിക ഭരണ സമിതിയുടെ നേതൃത്വത്തിൽ നടപടിക്രമങ്ങൾ പാലിച്ച് ഉടൻ പ്രവർത്തനമാരംഭിക്കും. മാന്നാർ, ചെന്നിത്തല, ബുധനൂർ, പാണ്ടനാട് ഗ്രാമ പഞ്ചായത്ത പരിധിയിലുള്ളവരെ ഓഹരി ഉടമകളാക്കി പ്രവർത്തിക്കുന്ന മാന്നാർ കർഷക ക്ഷേമ സഹകരണ സംഘം കാർഷിക വായ്പകൾ, സാങ്കേതിക സഹായങ്ങൾ, കാർഷിക വ്യവസായ പദ്ധതികൾ, കാർഷികോല്പന്നങ്ങളുടെ സംഭരണ - വിപണന മേളകൾ, ആധുനിക കൃഷി രീതികളുടെ പരിശീലനങ്ങൾ തുടങ്ങി കാർഷികാഭിവൃദ്ധിയും കർഷകരുടെ ക്ഷേമവും മുൻനിർത്തി നിരവധി പദ്ധതികളാണ് സംഘം ലക്ഷ്യം വെക്കുന്നത്. ഗുണനിലവാരമുള്ള വളങ്ങളും വിത്തുകളും വിതരണം ചെയ്യുക, കാർഷിക ഉൽപ്പന്നങ്ങൾക്ക് ന്യായവില ഉറപ്പാക്കുക എന്നിവയും  പ്രധാന പ്രവർത്തനങ്ങളാണ്.
അതോടൊപ്പം സമ്പാദ്യ ശീലം വളർത്തിയെടുക്കുന്നതിനായി നിക്ഷേപ പദ്ധതികൾ, സ്ഥിര നിക്ഷേപം, 
സ്വർണ്ണപ്പണയ വായ്പ, വ്യാപാരി- വ്യവസായികൾക്ക് വായ്പാ സൗകര്യങ്ങൾ, കൈതൊഴിൽ, വാഹനങ്ങൾ, വീട്ടുപകരണങ്ങൾ എന്നിവയ്ക്കായി വായ്പകൾ എന്നിവയും മാന്നാർ കർഷക ക്ഷേമ സഹകരണ സംഘത്തിലൂടെ ലഭ്യമാക്കുന്നതിനും നടപടികൾ കൈക്കൊള്ളും.

രാധാകൃഷ്ണൻ പുല്ലാമഠത്തിൽ ചീഫ് കോർഡിനേറ്ററായും കെ.എം ഹരിലാൽ, അനിൽ പി.ശ്രീരംഗം, പുഷ്പ ശശികുമാർ, രാജേന്ദ്രപ്രസാദ് അമൃത, അനിൽകുമാർ റ്റി.കെ, പി.ബി സൂരജ്, ഹരിപാല മൂട്ടിൽ എന്നിവർ അംഗങ്ങളായിട്ടുമുള്ള പ്രമോട്ടിംഗ് കമ്മിറ്റി സംഘത്തിന്റെ പ്രാരംഭ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.